പെരുമ്പാവൂർ: പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ . പെരുമ്പാവൂർ പട്ടാൽ പുതുവവീട്ടിൽ അരുൺ ചാക്കപ്പനെയാണ് (35) പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ 24ന് രാത്രി 8.20ന് പെരുമ്പാവൂർ യാത്രിനിവാസിന് സമീപമാണ് സംഭവം. ഒരു സംഘം ആളുകൾ സംഘർഷത്തിന് ശ്രമിക്കവേ പൊലീസ് പിൻതിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനെ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ ആർ, രഞ്ജിത്ത് എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി എം.ജോൺസൺ, എസ്.സി.പി.ഒമാരായ വി.എം. ജമാൽ, വി.എ. സുബൈർ, അബ്ദുൾ മനാഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.