
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതായുടെ സഹൃദയ വി-ഗാർഡിന്റെ സഹകരണത്തോടെ എറണാകുളം,ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ 10 ബഡ്സ് സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നടപ്പാക്കിയ നവദർശൻ പദ്ധതിയുടെ സമർപ്പണവും വിദ്യാഭ്യാസ കിറ്റ് വിതരണവും നടത്തി. പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത മെട്രോപോളിറ്റൻ വികാരി ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിലിന്റെ അദ്ധ്യക്ഷനായി. വി ഗാർഡ് ഇൻഡസ്ട്രീസ് വൈസ് പ്രസിഡന്റ് പി.ടി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ, അസി. ഡയറക്ടർ ഫാ. തോമസ് മയ്പാൻ തുടങ്ങിയവർ സംസാരിച്ചു.