പറവൂർ: കോട്ടയിൽകോവിലകം സെന്റ് മേരീസ് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും, വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയായ തേൻ തുള്ളികൾ പ്രകാശനവും ടൈറ്റസ് ഗോതുരുത്ത് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ടി.ജി. കാറ്റി, മിനി വർഗ്ഗീസ്, ഷെമീറ സിദ്ദിക്ക്, വിനീഷ ജിതിൻ എന്നിവർ സംസാരിച്ചു.