പറവൂർ: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മാർ തോമസ് ശ്ലീഹയുടെ ദുക്റാന പെരുന്നാളിന് വികാരി ഫാ. വിനോജ് മാത്യു പാലത്തിങ്കൽ കൊടിയേറ്റി. തുടർന്ന് സന്ധ്യാ പ്രാർത്ഥനയും പ്രദക്ഷിണവും നടന്നു. പെരുന്നാൾ ദിനമായ ഇന്ന് രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് ഗീവർഗീസ് മാർ അത്താന്യാസിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികനാകും. തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ് എന്നിവ നടക്കും. വലിയ നെയ്യപ്പമാണ് പ്രധാന നേർച്ച. ഇതിനായി 25000 നെയ്യപ്പം തയ്യാറായിട്ടുണ്ട്. വികാരി ഫാ. വിനോജ് മാത്യു പാലത്തിങ്കൽ, സഹ. വികാരിമാരായ ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. ജിജു ജോസഫ് താടിക്കാരൻ, പള്ളി സെക്രട്ടറി ഇ.എ. ജേക്കബ്, കൺവീനർ ബാബു തോമസ് മുളയിരിക്കൽ, രഞ്ചൻ എബ്രഹാം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.