കൊച്ചി: തപസ്യ കലാസാഹിത്യവേദി തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവേലയോട് അനുബന്ധിച്ച് വനപർവ്വം പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയും അദ്ധ്യാപികയുമായ ഡോ. പ്രമീള നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തപസ്യ തൃപ്പൂണിത്തറ പ്രസിഡന്റ് അഡ്വ.സുഭാഷ് ചന്ദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ് ജി. മേനോൻ, തപസ്യ സംസ്ഥാന സമിതി അംഗം കെ. സതീഷ് ബാബു , തപസ്യ ഉപാദ്ധ്യക്ഷൻ കെ.എസ്.കെ മോഹൻ എന്നിവർ സംസാരിച്ചു.