തോപ്പുംപടി: ധീവരസഭ സംസ്ഥാന ട്രഷററും പൊതുപ്രവർത്തകനുമായ കരുവേലിപ്പടി മണിമന്ദിരത്തിൽ പി.കെ. സുധാകരൻ (88) നിര്യാതനായി. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം, ധീവരസഭ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അമൃത ആശുപത്രിയുടെ അർബൻ ക്ലിനിക് അഡ്മിനിസ്ട്രേറ്റർ, മട്ടാഞ്ചേരി അമൃതാനന്ദമയീ സത്‌സംഗസമിതി കാര്യദർശി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മണി. മക്കൾ: സുനിൽകുമാർ, സുരിൽകുമാർ. മരുമക്കൾ: ദീപ്തി, ശ്രീബ.