roji-m-john

നെടുമ്പാശേരി: അങ്കമാലി മണ്ഡലത്തിൽ റോജി എം. ജോൺ എം.എൽ.എ നടപ്പിക്കുന്ന അതിജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 18-ാമത് വീടിന്റെ താക്കോൽദാനം പാറക്കടവ് പഞ്ചായത്തിലെ കുറുമശേരിയിൽ റോജി എം. ജോൺ എം.എൽ.എ നിർവ്വഹിച്ചു. ഒമ്പതാം വാർഡിൽ താമസിക്കുന്ന മാണേക്കാട് വേലായുധൻ ഭാര്യ കാർത്തുവിനാണ് വീട് നിർമ്മിച്ച് നൽകിയത്.

കളമശ്ശേരി രാജഗിരി സ്‌കൂൾ ഒഫ് സോഷ്യൽ സയൻസിലെ അദ്ധ്യാപകനായ റിജോ എം. ജോണാണ് വീട് സ്‌പോൺസർ ചെയ്തത്. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പാറക്കടവ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. സാബു, പഞ്ചായത്ത് അംഗങ്ങളായ പി.പി. ജോയി, ജിഷാ ശ്യാം, എസ്.ബി. ചന്ദ്രശേഖരവാര്യർ, സി.പി. തരിയൻ, ഫാദർ. ജോസഫ് മൈപ്പാൻ, എം.കെ. സുരേഷ്, എ.പി. അശോകൻ, സുബിത് സൂര്യൻ, ഗംഗാധരൻ, എം.കെ. ദാസൻ, വി.പി. ശിവൻ എന്നിവർ പങ്കെടുത്തു.