വൈപ്പിൻ : അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച പ്രാഥമിക ബാങ്കുകളിൽ രണ്ടാം സ്ഥാനം ലഭിച്ച പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിനുള്ള അവാർഡ് മുൻ മന്ത്രി എസ്. ശർമ്മയിൽ നിന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.എബ്രഹാം, സെക്രട്ടറി കെ.എസ്.അജയകുമാർ എന്നിവർ ഏറ്റുവാങ്ങി. ഭരണ സമിതി അംഗങ്ങൾ ഇ.ആർ.ബാബു, ജി.എമോഹനൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത എന്നിവർ സംബന്ധിച്ചു.