പറവൂർ: സർവകലാശാലാ കലോത്സവങ്ങളിൽ ചവിട്ടുനാടകത്തെ ഉൾപ്പെടുത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനോടും സർവകലാശാലാ യൂണിയനുകളോടും ഗോരുതുത്ത് കേരള ചവിട്ടുനാടക അക്കാഡമിയുടെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അജിത് കുമാർ ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. പീറ്റർ പാറക്കൽ, കെ.സി. ജോസഫ് സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അജിത് കുമാർ ഗോതുരുത്ത് (പ്രസിഡന്റ്), പി.പി. പോൾ (വൈസ് പ്രസിഡന്റ്), പീറ്റർ പാറക്കൽ (സെക്രട്ടറി) നിതാസ്റ്റാലിൻ (ജോയിന്റ് സെക്രട്ടറി), ജോർജ്ജ് കല്ലുങ്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.