
വൈപ്പിൻ: കേരളവനം വകുപ്പ് എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴ ഗവ.ഹൈസ്‌കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ സഹകരണത്തോടെ വളപ്പ് ബീച്ചിൽ തീരകവചം പദ്ധതിയുടെ ഭാഗമായി കാറ്റാടിത്തൈകളുടെ പ്ലാന്റിംഗ് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷൻ ഡപ്യൂട്ടി കൺസർവേറ്റർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം സുരേഷ്, റേയിംഗ് ഓഫീസർ ടി.എം. റഷീദ്, ഡപ്യൂട്ടി റെയിംഗ് ഓഫീസർ രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു. എളങ്കുന്നപ്പുഴ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.