
തൃക്കാക്കര: തൃക്കാക്കര നഗരസഭ 14-ാം വാർഡിൽ ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ച കാക്കനാട് -കൊല്ലംകുടി മുഗൾ റോഡിന് അന്തരിച്ച പി.ടി.തോമസ് എം.എൽ.എ റോഡ് എന്ന് പേര് നൽകി. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ സ്മിത സണ്ണി, റാഷിദ് ഉള്ളംപിള്ളി, നൗഷാദ് പല്ലച്ചി, വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട്, പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു, കൗൺസിലർമാരായ ജിജോ ചിങ്ങന്തറ,എം.ജെ.ഡിക്സൺ, രാധാമണി പിള്ള,അബ്ദു ഷാന, ഖാദർകുഞ്ഞു,ലാലി ജോഫിൻ, സജീന അക്ബർ, ദിനൂബ്,രജനി ജീജൻ ഷിമി മുരളി എന്നിവർ സംബന്ധിച്ചു.