മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യംചെയ്തതിന് ദളിത് പെൺകുട്ടിയെ മർദ്ദിച്ച കേസിൽ പ്രതി അൻസാറിന്റെ മുൻകൂർ ജാമ്യം എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി വിലയിരുത്തി. കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിച്ചാണ് വിധി.