കോലഞ്ചേരി: പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണകലശം തുടങ്ങി. 4,5,6 തീയതികളിൽ കലശദിനാഘോഷം നടക്കും. ക്ഷേത്രം തന്ത്രി ഇടപ്പള്ളിമന ദേവൻ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് പ്രസാദശുദ്ധി, രാക്ഷോഘ്‌ന ഹോമം, വാസ്തുപൂജ, വാസ്തുബലി. നാളെ രാവിലെ ചതുർശുദ്ധി, ധാര, പഞ്ചഗവ്യം, കലശപൂജ,9.30 ന് കാവുംതാഴം ശിവക്ഷേത്രത്തിൽ കലശാഭിഷേകം, വൈകിട്ട് അധിവാസഹോമം, അധിവാസ പൂജ, അത്താഴപൂജ. ബുധനാഴ്ച രാവിലെ 10.00ന് ദ്രവ്യകലശാഭിഷേകം. തുടർന്ന് പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും.