വൈപ്പിൻ: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗോശ്രീ ബസുകളുടെ എറണാകുളം നഗര പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് മജീഷ്യൻ ജോൺ ജെ. മാമ്പിള്ളി കണ്ണ് കെട്ടി ബൈക്കിൽ ഞാറക്കൽ നിന്ന് സഞ്ചരിച്ച് വൈപ്പിൻ ഗോശ്രീ ജംഗ്ഷൻ വരെ സന്ദേശ യാത്ര നടത്തി. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഞാറക്കൽ എസ്.ഐ. പി. എൻ. ഷിബു,പി. കെ. ബാഹുലേയൻ, എ. എ. ദിവാകരൻ എന്നിവർ ചേർന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജോസഫ് നരികുളം, ജോളി ജോസഫ്, ഫ്രാൻസീസ് അറക്കൽ, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി, റോസിലി ജോസഫ്, കെ. എ. സേവ്യർ, എൻ. ജി. ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.