തോപ്പുംപടി: വായനാവാരാചരണത്തിന്റെ ഭാഗമായി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി വാർഷികം നടന്നു. കരുവേലിപ്പടി ടാഗോർ ലൈബ്രറി വനിതാവേദി നടത്തിയ ചടങ്ങിൽ ചണ്ഡാലഭിക്ഷുകിയെ കുറിച്ച് സാഹിത്യ വേദി പ്രസിഡന്റ് സീന മാധവൻ സംസാരിച്ചു. കെ.ധർമ്മവതി അദ്ധ്യക്ഷത വഹിച്ചു. കുമാരനാശാൻ സ്ത്രീ പക്ഷ കവിയും വിപ്ലവ കവിയുമെന്ന വിഷയത്തിൽ ഗിരിജ കാരുവള്ളിൽ പ്രഭാഷണം നടത്തി. വി.ജയകുമാരി, സുസ്മിത മേനോൻ, ഗീത കൈലാസ്, പൂർണ്ണേന്ദു പി.കുമാർ, സാരംഗ് കൃഷ്ണ എന്നിവർ സംസാരിച്ചു.