മൂവാറ്റുപുഴ: ലൈബ്രറി കൗൺസിൽ കല്ലൂർക്കാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കായി ഉപരിപഠന ബോധവത്കരണ ക്ലാസ് നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആയവന, മഞ്ഞള്ളൂർ, ആരക്കുഴ എന്നീ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ കല്ലൂർക്കാട് പഞ്ചായത്ത് സമിതി കൺവീനർ കെ.കെ.ജയേഷ് അദ്ധ്യക്ഷത വഹിച്ചു. കോസ്മോപൊളിറ്റൻ ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് സ്വാഗതം പറഞ്ഞു. എം.ജി. യൂണിവേഴ്സിറ്റി പി.ആർ.ഒയും കരിയർഗുരുവുമായ ബാബു പള്ളിപ്പാട്ട് ക്ലാസെടുത്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ പ്രതിഭകളെ ആദരിച്ചു.