തോപ്പുംപടി: സി.പി.എം കൊച്ചി ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ കമ്മിറ്റി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.എം. റിയാദ്, കെ.എ. എഡ്വിൻ, പി.എസ്. രാജം, വി.സി. ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി. എൻ. മോഹനൻ, അഡ്വ. എം.അനിൽകുമാർ, ബി.ഹംസ, കെ.ജെ. ആന്റണി, അഡ്വ.പി. പ്രേംകുമാർ (രക്ഷാധികാരികൾ) കെ.ജെ. മാക്സി എം.എൽ.എ (ചെയർമാൻ) കെ.എം.റിയാദ് (സെക്രട്ടറി) ബെനഡിക്ട് ഫെർണാണ്ടസ് (ഖജാൻജി) എന്നിവരടങ്ങുന്ന 501 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.