പള്ളുരുത്തി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുമ്പളങ്ങി യൂണിറ്റ് കൺവെൻഷൻ സെന്റ് പീറ്റേഴ്സ് എൽ.പി .സ്കൂൾ ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് സോമസുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി .മുരളീധരൻ, ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. മണിയപ്പൻ, ജില്ലാ കമ്മിറ്റി അംഗം പി.എ.നാരായണൻ എന്നിവരെ ആദരിച്ചു. മുടങ്ങി കിടക്കുന്ന ക്ഷാമാശ്വാസം വിതരണം ചെയ്യുക , പുതിയതായി ആരംഭിച്ച മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇനിയും പരിഹരിക്കപ്പെടേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു .സെക്രട്ടറി ആന്റണി ഫെലാസ്കസ് സ്വാഗതവും വൈസ് പ്രസിഡൻ്റ് റീത്താ തോമസ് നന്ദിയും പറഞ്ഞു.