കാലടി: ശ്രീമൂലനഗരം മനക്കപ്പടിയിൽ പാർക്ക് ചെയ്തിരുന്ന പുത്തൻപുരയ്ക്കൽ ബിനോയിയുടെ മാരുതി ഒമ്‌നി വാൻ ബൈക്കിലെത്തിയ രണ്ടുപേർ തല്ലിത്തകർത്തു. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. കാലടി പൊലീസ് കേസെടുത്തു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.