തിരുവാങ്കുളം: അടിയന്തരാവസ്ഥയ്ക്ക് 47, സ്വതന്ത്ര മതേതരജനാധിപത്യ രാഷ്ട്രത്തിന്റെ ഭാവി എന്ന വിഷയത്തിൽ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച ചർച്ചയിൽ അഡ്വ.എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സി.കെ. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. കൊച്ചുമോൻ, ഇ.വി. തങ്കപ്പൻ, സി.കെ. വിജയൻ, പി.ഐ. കുര്യാക്കോസ്, സി.പി. സുപ്രൻ എന്നിവർ സംസാരിച്ചു.