കുറുപ്പംപടി:ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കല്ലിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്ത് മുതൽ വിളവെടുപ്പ് വരെ എന്ന പരിപാടി നടന്നു. വാർഡ് അംഗം ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ്
എം.എം. അസീസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സൗമ്യ സണ്ണി പദ്ധതി വിശദീകരിച്ചു. സജീവ് കുമാർ, ജിഷ വി. ജോൺ, എ.എ. ആലിസ് എന്നിവർ സംബന്ധിച്ചു. യോഗത്തിൽ പച്ചക്കറി വിത്ത് വിതരണം നടത്തി.