ചോറ്റാനിക്കര: ഡി.വൈ.എഫ്.ഐ ചോറ്റാനിക്കര-കണയന്നൂർ മേഖലയുടെയും തൃപ്പൂണിത്തുറ ആർ.സി.എം.ഐ ഹോസ്‌പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ചോറ്റാനിക്കര പഞ്ചായത്ത്‌ പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ചോറ്റാനിക്കര മേഖലാ സെക്രട്ടറി പി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജി.ജയരാജ്, വൈശാഖ് മോഹൻ, കെ.ഹരികൃഷ്ണൻ, രണദേവ് ചന്ദ്രപ്പൻ, അശ്വതി രാജേഷ് എന്നിവർ സംസാരിച്ചു. ആർ.സി.എം. മാനേജിംഗ് ഡയറക്ടർ ഡോ.രാകേഷ് ചന്ദ്രൻ, ഡോ. ജയലക്ഷ്മി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.