ഇടപ്പള്ളി: അഞ്ചുമന ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് എല്ലാ ദിവസവും ഗണപതിഹവനം, ഭഗവതിസേവ, തൃകാലപൂജ, രാമായണപാരായണം എന്നിവയുണ്ടാകും.

ജൂലായ് 17 ന് പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി മഴുവഞ്ചേരി അനീഷ് ഡി. നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ രാവിലെ 5.30 മുതൽ 108 നാളികേരക്കൂട്ടിന്റെ അഷ്ടദ്രവ്യമഹാ ഗണപതിഹവനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.