കുറുപ്പംപടി: അന്താരാഷ്ട്ര സഹകരണദിനാചരണത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി മുടക്കുഴ സഹകരണബാങ്കിൽ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ സഹകരണസന്ദേശം നൽകി. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.പി. രാജീവ്, ഭരണസമിതിഅംഗങ്ങളായ പോൾ കെ. പോൾ, പി.ഒ. ബെന്നി, സെക്രട്ടറി മേഴ്സിപോൾ, അസി.സെക്രട്ടറി എം.ഐ. ഏലിയാമ്മ, ബ്രാഞ്ച് മാനേജർ ബിന്ദു അനിൽ എന്നിവർ പ്രസംഗിച്ചു.