
കൊച്ചി: അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ഗായകരുടെ സംഘടനയായ സംഗം കലാഗ്രൂപ്പ് കൊച്ചി ഘടകത്തിന്റെ 'വീക്ക്ലി സിംഗിംഗ് സെന്റർ' കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്ര നടയിൽ ആരംഭിച്ചു. സംഗം പ്രസിഡന്റ് ഡോ.എൻ.എസ്.ഡി. രാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയമോഹൻ, ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, സംഗം ട്രഷറർ എം.പി. രാമദാസ് എന്നിവർ പ്രസംഗിച്ചു. എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മുതൽ എട്ട് ക്ഷേത്ര ഹാളിൽ സംഗം കലാഗ്രൂപ്പ് ഗായകർ ഗാനങ്ങൾ ആലപിക്കും.