അങ്കമാലി : ഡിസ്റ്റിൽ യുവാക്കൾക്ക് പുത്തൻ സാദ്ധ്യതകൾ ഒരുക്കി ഡീപോൾ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചോയ്‌സ് ഇന്റർനാഷണൽ ഓവർസീസ് എഡ്യൂക്കേഷൻ എക്‌സ്‌പേർട്‌സ്‌ന്റെ സ്‌പോൺസർഷിപ്പിൽ നടന്ന തൊഴിൽ മേളയിൽ2000പരംതൊഴിലവസരങ്ങളാണ് ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയത്. മുൻ ഇൻഡസ്ട്രീസ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ടി.എസ് ചന്ദ്രനാണ് മുഖ്യ പ്രഭാഷണം നടത്തി. മികവുറ്റ വിദ്യാർത്ഥികളെ കോർപ്പറേറ്റ് രംഗത്തേക്ക് നയിക്കുന്നതിൽ ഈ ഉദ്യമത്തിന് സാധിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു തൊഴിൽ മേളയിൽ 2500ൽ പരം ഉദ്യോഗാർത്ഥികൾ ഭാഗമായി.