
മൂവാറ്റുപുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി മാനാറി ഭാവന ലൈബ്രറിയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ പി.ആർ.ഒ എബിൻ ജോസ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ. ഗ്രീഷ്മ ജോയി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് അംഗം ജയശ്രീ ശ്രീധരൻ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ഇ.എസ്.ഹരിദാസ്, ലൈബ്രറി സെക്രട്ടറി ഷമീർ പി.എം. എന്നിവർ സംസാരിച്ചു. നേത്ര ചികിത്സാ രംഗത്തെ വിദഗ്ദ്ധരായ ആൻസ ജോയി, നിഖിൽ തോമസ്, നവിത എം.വി, ലൈബ്രറേറിയൻ സുമിത ഗോപി ,കെ.എൻ. മോഹനൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.