കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ നടന്ന വായന പക്ഷാചരണത്തോടനുബന്ധിച്ച് മലബാർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ കെ.ദാമോദരനെ അനുസ്മരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി.വി.ഷൈവിൻ മുഖ്യപ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് ഡി..ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എച്ച്.സുരേഷ്, ട്രഷറർ പി.എസ്. നന്ദകുമാർ എന്നിവർ സംസാരിച്ചു.

ഏലൂർ ദേശീയ വായനശാലയിലെ വായന പക്ഷാചരണം നഗരസഭാ കൗൺസിലർ എസ്.ഷാജി ഉദ്ഘാടനം ചെയ്തു. പി.എസ്.അനിരുദ്ധൻ വി.സാംബശിവൻ അനുസ്മരണം നടത്തി. വായനശാലാ പ്രസിഡന്റ് എം. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതൃസമിതി കൺവീനർ കൂടൽ ശോഭൻ, നീലാംബരൻ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.