അങ്കമാലി : നഗരസഭാ വികസന സെമിനാർ റോജി എം. ജോൺ എം .എൽ.എ ഉദ്ഘാടനം ചെയ്തു . ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷനായി, വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി ടീച്ചർ, സാജു നെടുങ്ങാടൻ, ലില്ലി ജോയി, റോസിലി തോമസ്, കൗൺസിലർമാരായ മാത്യു തോമസ്, ഷിയോ പോൾ, ടി.വൈ. ഏല്യാസ്, സന്ദീപ് ശങ്കർ, സെക്രട്ടറി ഇൻചാർജ്ജ് ശോഭിനി ടി.വി., സി.ഡി.എസ് ചെയർപേഴ്സൺ ലില്ലി ജോണി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ തങ്കച്ചൻ വെമ്പിളിയത്ത്, കില റിസോഴ്സ് പേഴ്സൺ പി. ശശി എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിലായി 18 കോടി രൂപയുടെ പദ്ധതികളാണ് അവതരിപ്പിച്ചത്. വിവിധ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം വാങ്ങുന്നതിന് 6 കോടി, വിദ്യാഭ്യാസത്തിന് 50 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 75 ലക്ഷം, ആധുനിക അറവുശാലയ്ക്ക് 1 കോടി, അങ്കണവാടി 80 ലക്ഷം, റോഡ് അറ്റകുറ്റപണികൾക്കായി 186 ലക്ഷം, പുതിയ റോഡിന് 30 ലക്ഷം, വനിതാ വികസന പ്രവർത്തനങ്ങൾക്ക് 33 ലക്ഷം, പഴയ മുനിസിപ്പൽ ഓഫീസ് നവീകരണത്തിന് 25 ലക്ഷം, ഭവന ഭൂരഹിതർക്ക് ഫ്ലാറ്റ് നിർമ്മാണത്തിന് 30 ലക്ഷം, എസ്.സി ഫ്ലാറ്റ് നിർമ്മാണത്തിന് 30 ലക്ഷം, തൊഴിൽ പരിശീലനത്തിന് 4 ലക്ഷം എന്നിങ്ങനെ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്ന പദ്ധതികൾക്കാണ് നഗരസഭ വിഹിതം വച്ചിരിക്കുന്നത്.