കൊച്ചി: വായനപക്ഷാചരണത്തിന്റെ ഭാഗമായി വള്ളത്തോൾ സ്മാരക വായനശാല നാടാകെ വായനക്കൂട്ടം സംഘിടിപ്പിച്ചു. കൊച്ചി സർവകലാശാല ഗണിതശാസ്ത്ര വകുപ്പ് മേധാവി ഡോ.എം. ജാതവേദൻ മുഖ്യാതിഥിയായി.
ക്രിസ്റ്റോ ബെന്നി, അനുദയ ജയൻ, അലീന ബെന്നി, സോളി ജിബി, സെറ ജിബി, ഗസൽ ഇഷ പ്രിയേഷ്, അഞ്ജു പ്രിയേഷ് എന്നിവർ കവിതകളും കഥകളും അവതരിപ്പിക്കുകയും പുസ്തകവായന നടത്തുകയും ചെയ്തു.
വായനശാലാ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി പി.ജി.സജീവ്, സി.ജി. ദിനേശ്, സെബിൻ പൗലോസ്, പൊലീസ് സബ് ഇൻസ്‌പെക്ടർ ബെന്നി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.