pramod-maliankara-

പറവൂർ: ദേശീയതലത്തിൽ കേരളത്തിൽ നിന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്കോളേഴ്സ് ഏർപ്പെടുത്തിയ ബെസ്റ്റ് സ്കൂൾ ടീച്ചർ അവാർഡ് നേടിയ നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ പ്ളസ്ടു വിഭാഗം അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയെ എസ്.എൻ.ഡി.പി പറവൂർ യൂണിയൻ അനുമോദിച്ചു. സ്കൂളിൽ നടന്ന ഡോ. പി.ആർ. ശാസ്ത്രി അനുസ്മരണ സമ്മേളനത്തിൽ സുനിൽകുമാർ എം.എൽ.എ പൊന്നാട അണിയിച്ച് അനുമോദിച്ചു.