പറവൂർ: ബി.ഡി.ജെ.എസ്. പറവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. പി.ആർ. ശാസ്ത്രി അനുസ്മരണം സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അനുസ്മരണ സന്ദേശം നൽകി. ഷിബുലാൽ മൂത്തകുന്നം, പ്രവീൺ കുഞ്ഞിത്തൈ തുടങ്ങിയവർ സംസാരിച്ചു.