കൊച്ചി: വളർന്നുവരുന്ന ഫുട്ബാൾ താരങ്ങളുടെ മാതാപിതാക്കൾക്കും കായിക അദ്ധ്യാപകർക്കുമായി കൊച്ചി സ്‌പോർട്‌സ് ആൻഡ് മനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്ര്യൂട്ട് സൗജന്യ പാരന്റിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ജൂലായ് ഒമ്പതിന് വൈകിട്ട് മൂന്നിന് ചിറ്റൂരിലെ ഐ.എം.സി ഹാളിലാണ് പരിപാടി. സ്‌പോർട്‌സ് മനേജ്‌മെന്റ് വിദഗ്ദ്ധനും കായിക എഴുത്തുകാരനുമായ ബി.ടി. സിജിൻ നേതൃത്വം നൽകും. സ്‌പോർട്‌സ് മനേജ്‌മെന്റ്, സ്‌പോർട്‌സ് സൈക്കോളജി, സ്‌പോർട്‌സ് ന്യൂട്രിഷൻ മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് വർക്ക്‌ഷോപ്പ്. ഫോൺ: 8138883220.