paravur-palli

പറവൂർ: പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മാർതോമസ് ശ്ലീഹയുടെ ദുക്റാന പെരുന്നാൾ ആഘോഷിച്ചു. വിശുദ്ധ മുന്നിന്മേൽ കുർബ്ബാനയ്ക്ക് ഗീവർഗീസ് മാർ അത്താന്യാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. ജിജു ജോസഫ് താടിക്കാരൻ എന്നിവർ കാർമ്മികരായിരുന്നു. തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ് എന്നിവ നടന്നു. പെരുന്നാളിന്റെ പ്രധാനനേർച്ചയായ വലിയപ്പം പള്ളിയങ്കണത്തിൽ അടുപ്പുകൂട്ടി വിശ്വാസികൾ ചേർന്നാണ് തയ്യാറാക്കിയത്.