
പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നൂറാമത് അന്താരാഷ്ട്ര സഹകരണദിനം ആഘോഷിച്ചു. ബാങ്ക് അങ്കണത്തിൽ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് പതാക ഉയർത്തി. അസി. സെക്രട്ടറി കെ.എസ്. മിനി സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കേരള സഹകരണ വകുപ്പ് നടത്തിയ ഓൺലൈൻ സംഗമത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.