പറവൂർ: അന്താരാഷ്ട്ര സഹകരണ ദിനത്തിൽ പറവൂർ സർക്കിൾ സഹകരണ യൂണിയൻ സെമിനാർ നടത്തി. പറവൂർ സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന സെമിനാർ എം.എം. മോനായി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ, കെ.ബി. അറുമുഖൻ, കെ.ബി. ജയപ്രകാശ്, ടി.എം. ഷാജിത, ഇ.പി. ശശിധരൻ എന്നിവർ സംസാരിച്ചു.