കൊച്ചി: ഭാഷയെയും സാഹിത്യത്തെയും ഈശ്വരസങ്കല്പത്തിൽ ഉപാസിച്ച കവിയാണ് എസ്. രമേശൻ നായരെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. സൗന്ദര്യാത്മകതയും കരുത്തും ഒരേപോലെ പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ കാലാതിവർത്തിയായി നിലകൊള്ളുമെന്നും പ്രൊഫ. സാനു പറഞ്ഞു.
എസ്. രമേശൻ നായരുടെ ഒന്നാം ചരമവാർഷികദിനത്തിൽ ബാലസാഹിതി പ്രകാശൻ സംഘടിപ്പിച്ച രമേശസ്‌മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ബാലസാഹിതി പ്രകാശൻ ചെയർമാൻ എൻ. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. കൃഷ്ണൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, ബിജിപാൽ, ശ്രീകുമാരി രാമചന്ദ്രൻ, ടി.എസ്. രാധാകൃഷ്ണൻ, കെ.എം. ഉദയൻ, ആർ. പ്രസന്നകുമാർ, ജി. സതീഷ്‌കുമാർ, എം.എ. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
എസ്. രമേശൻ നായരെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളുടെ സമാഹാരം 'കർപ്പൂരനാളം" പി.എസ്.സി മുൻ ചെയർമാനും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡോ. കെ എസ്. രാധാകൃഷ്ണന് നൽകി പ്രൊഫ. എം.കെ സാനു പ്രകാശനം ചെയ്തു.