vijay-babu

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഏഴ് ദിവസമായി 63 മണിക്കൂറാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. പരാതിയിൽ പറയുന്ന കുണ്ടന്നൂരിലെയും കടവന്ത്രയിലെയും ഹോട്ടലുകൾ, പനമ്പിള്ളി നഗറിലെയും മറൈൻഡ്രൈവിലെയും ഫ്ളാറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തി.

എറണാകുളം സൗത്ത് പൊലീസ് എസ്.എച്ച്.ഒ ഫൈസലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 27നാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു ചോദ്യം ചെയ്യൽ. വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.