
മൂവാറ്റുപുഴ: അപകടങ്ങൾ തുടർക്കഥയായ സൗത്ത് പായിപ്ര ഇലാഹിയ കോളേജ് ജംഗ്ഷനിൽ സുരക്ഷാ മിറർ സ്ഥാപിച്ചു. കമ്മ്യൂണിറ്റി ഹാളിന് മുന്നിലാണ് എ.ഐ.ടി.യു.സി സൗത്ത് പായിപ്ര യൂണിറ്റിന്റെ നേത്യത്വത്തിൽ സുരക്ഷാ മിറർ സ്ഥാപിച്ചത്. സി.പി.ഐ പായിപ്ര ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് വി.എം. നവാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി, പഞ്ചായത്ത് അംഗം സക്കീർ ഹുസൈൻ, പി.എം. ജെമീർ എന്നിവർ സംസാരിച്ചു. യൂണിയൻ ഭാരവാഹികളായ കെ.എ. റെഫിക്ക്, സിദ്ധിഖ്, ഷാമോൻ എന്നിവർ പങ്കെടുത്തു.