പറവൂർ: എൻ. ശിവൻപിള്ള സ്മാരക ലൈബ്രറിയിൽ വയനാപക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണവും ബാലവേദി രൂപീകരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ കെ. സുധാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എ. വത്സലൻ, സി.എസ്. സന്തോഷ്‌ കണ്ണൻ, ആർ. ഗോപാലകൃഷ്ണപിള്ള, കെ.ജി. ജോസഫ്, ടി.ടി. ജഗദീഷ് ബാബു, സംഗീതാ സുമേഷ്, സുജിന ജിബിൻ, കെ.വി. ദിവ്യ, പി.എസ്. സൂര്യ കൃഷ്ണ എന്നിവർ സംസാരിച്ചു.