bank

കോതമംഗലം: കാർഷിക ഉത്പന്നങ്ങളെ മൂല്യവർദ്ധിതമാക്കി കയറ്റുമതി നടത്തിയതിന് സംസ്ഥാന സർക്കാരിന്റെ ഇന്നൊവേഷൻ അവാർഡും എറണാകുളം ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡും വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ മന്ത്രി വി.എൻ. വാസവൻ ഇന്നൊവേഷൻ അവാർഡ് വിതരണം ചെയ്തു. വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജി. രാമകൃഷ്ണൻ, ബാങ്ക് സെക്രട്ടറി ടി.ആർ സുനിൽ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, സി.പി.ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി തുടങ്ങിയവർ സംസാരിച്ചു.