കാലടി: മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും കുരിശുമുടിയിലും ദുക്റാന തിരുനാൾ ആഘോഷിച്ചു. താഴത്തെ പളളിയിൽ കുർബാന, തിരുന്നാൾ കുർബാന,ഏഴ് യൂണിറ്റ് കുടുബാംഗങ്ങളായ തോമസ് നാമധാരികളെ കാഴ്ചയർപ്പണം നടന്നു. അറുപതു കൊല്ലമായി കുരിശുമുടിയിലേക്ക് ചുമട് കയറ്റുന്ന മറിയം ഔസേഫ് മലക്കുടിയെയും ഉപന്യാസ മത്സര വിജയികളയും തോമാശ്ലീഹയുടെ ചിത്രം വരച്ച ഷാരോണിനെയും ആദരിച്ചു. പഴയ പള്ളിയുടെ വലിയ വിളക്ക് മറിയം ഔസേഫ് തിരി തെളിയിച്ചു. പള്ളി വികാരി ഫാ.വർഗീസ് മണവാളൻ കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട് നടത്തി. ഫാ. മോൺ വർഗ്ഗീസ് ഞാളിയത്ത്, ഫാ. തോമസ് പൈനാടത്ത്, ഫാ. ജോൺ തേക്കാനത്ത്, പള്ളി സഹവികാരി വർക്കി കാവാലിപ്പാടൻ, ഫാ. മാത്യു പെരുമായൻ, ഫാ. ജോജോ കന്നപ്പിള്ളി ,കൈക്കാരന്മാരായ സാജു മാടവന, തങ്കച്ചൻ കുറിയേടത്ത്, വർഗീസ് മേനാച്ചേരി എന്നിവർ പങ്കെടുത്തു.