കുറുപ്പംപടി: ഡി.വൈ.എഫ്.ഐ കുരുപ്പപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേസിൽ വർക്കി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കുറുപ്പംപടി ലോക്കൽ സെക്രട്ടറി കെ.എൻ.ഹരിദാസ്, വാർഡ് അംഗം സ്മിത അനിൽകുമാർ, ടി.എ.അനിൽ കുമാർ, കുരുപ്പപാറ ബ്രാഞ്ച് സെക്രട്ടറി പി.എം. രാജൻ, യൂണിറ്റ് സെക്രട്ടറി നന്ദു സുരേന്ദ്രൻ, എൽസൺ എൽദോ തുടങ്ങിയവർ പങ്കെടുത്തു.