മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര അക്കാഡമി അംഗവുമായ എൻ.അരുൺ സംവിധാനം ചെയ്ത സിനിമയായ അവകാശികളുടെ ആദ്യ പ്രദർശനം ലത സിനിമാസിൽ നടന്നു. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഇർഷാദ്, ടി.ജി.രവി, ജയരാജ് വാര്യർ, സോഹൻ സീനു ലാൽ, ബേസിൽ പാമ, വിഷ്ണു വിനയ്, എം.എ.നിഷാദ് , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം അസാമി കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ്, പാർവതി ചന്ദ്രൻ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാൻ. വിനു പട്ടാട്ട്, ആയില്യൻ കരുണാകരൻ എന്നിവർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് എ.ആർ.അഖിൽ. സിനിമയുടെ അണിയ പ്രവർത്തകർക്കും അഭിനേതാക്കൾക്കും മുൻ എം.എൽ.എ എൽദോ എബ്രഹാം, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി