sndp

കോതമംഗലം: എസ്. എൻ.ഡി.പി യോഗം തലക്കോട് ശാഖയിലെ കുടുംബ സംഗമവും ടി.കെ. മാധവൻ കുടുംബ യൂണിറ്റ് നടപ്പിലാക്കുന്ന ‘ഒരു ഭവനം ഒരു ആട് ’എന്ന പദ്ധതിയുടെ ഉദ്ഘാടനവും മുട്ടക്കോഴി വിതരണവും വിദ്യഭ്യാസ അവാർഡ് വിതരണവും നടത്തി. ശാഖാ പ്രസിഡന്റ് കെ.കെ.അജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖാ സെക്രട്ടറി എ.സി.അനീഷ്, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ.വിനോദ്, ഇ.കെ. പുഷ്കരൻ ,ഇ.ജി. അനീഷ്, കെ.എസ്. ലതീഷ്, നീതു സുരേഷ്, സിമി ജിജു, സജിനി അജി, രജനി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.