മൂവാറ്റുപുഴ: സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് (എ.ഐ.ഡി.ആർ.എം) മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. എം.കെ. അജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശശി, കെ.കെ.ഗിരീഷ്, മീരകൃഷ്ണൻ, ഷാജി അലിയാർ, കെ.പി. അലിക്കുഞ്ഞു, കെ.ടി.സജി, നഗരസഭാ കൗൺസിലർ പി.വി. രാധാകൃഷ്ണൻ, കെ.കെ.ജിനു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.ഗിരീഷ് (പ്രസിഡന്റ്) പി.വി. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്) കെ.കെ.ശശി (സെക്രട്ടറി) മീര കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി) എം.കെ. അജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.