union

കാലടി: ലോറി തൊഴിലാളി യൂണിയൻ കാലടി മേഖലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിൻസൻ എസ്തപ്പാനു അദ്ധ്യക്ഷനായി. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

സെക്രട്ടറി എൻ .പി. അബൂബക്കർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. അങ്കമാലി ഏരിയാ സെക്രട്ടറി സി. കെ. സലിംകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ടി. വർഗീസ്, പി. എൻ. അനിൽകുമാർ, സി.പി.എം കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി, എം. കെ. വിജയൻ, എം .എം. അബ്ദുള്ള എന്നിവർ സംസാരിച്ചു. പി .എൻ. അനിൽ കുമാർ (പ്രസിഡന്റ്), എൻ. പി. അബൂബക്കർ (സെക്രട്ടറി), എം. എ. സിദ്ദീഖ് (ട്രഷറർ) എന്നിവരെ ഭാരവാഹിളായി തിരഞ്ഞെടുത്തു.