മരട്: വാതിൽപ്പടി സേവനത്തെക്കുറി വാർഡുതല സമിതിയംഗങ്ങൾ, സ്ഥാപനതല സമിതിയംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി, ടി.എസ്.ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട്, ടി.എം.അബ്ബാസ്, ദിഷാ പ്രതാപൻ, ഷീജ സാൻകുമാർ, ബേബി പോൾ, ശോഭ ചന്ദ്രൻ, കെ.വി.സീമ, ജയ ജോസഫ്, മോളി ഡെന്നി, സി.വി.സന്തോഷ്, ഇ.പി.ബിന്ദു, ഉഷ സഹദേവൻ എന്നിവർ സംസാരിച്ചു. കിലയുടെ റിസോഴ്സസ് പേഴ്സൺമാരായ സുരേന്ദ്രൻ, ഐഷ മാധവൻ, ശിവദാസ് എന്നിവർ ക്ലാസെടുത്തു.