മൂവാറ്റുപുഴ: സി.പി.എം പായിപ്ര സൊസൈറ്റിപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരിക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയവർക്ക് അദ്ദേഹം മെമെന്റോ നൽകി. ചടങ്ങിൽ സി.പി.എം പായിപ്ര ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, ലോക്കൽ കമ്മിറ്റി അംഗം അജാസ് എള്ളുമല, പായിപ്ര സൊസൈറ്റിപടി ബ്രാഞ്ച് സെക്രട്ടറി കെ. ഘോഷ് , എം.പി. റെജി കുമാർ, പായിപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ പി.എ. ബിജു, എം.എസ്. ശ്രീധരൻ, എം.കെ. ജോർജ് എന്നിവർ പങ്കെടുത്തു.