മരട്: കൊച്ചി കോർപ്പറേഷൻ 50-ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കൃഷി ആരംഭിച്ചു. പൂണിത്തുറ അയ്യങ്കാളി റോഡിന് സമീപം പ്രത്യേകം തയാറാക്കിയ കൃഷിയിടത്തിൽ പച്ചക്കറിത്തൈ നട്ട് കൗൺസിലർ ഡോ.ശൈലജ ഉദ്ഘാടനം ചെയ്തു. പൂണിത്തുറ ഹരിത സൊസൈറ്റി പ്രസിഡന്റ് വി.പി.ചന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.എം പൂണിത്തുറ ലോക്കൽ സെക്രട്ടറി പി.ദിനേശ്, ലളിത
മുരളി, മല്ലിക ദീപു, കെ.ബി.സൂരജ്, പി.ആർ.രജനീഷ്, ജോമോൻ, ജി.പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പയർ, തക്കാളി, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറിത്തൈകളാണ് ഓണത്തിന് വിളവെടുക്കാൻ കഴിയാവുന്ന രീതിയിൽ നട്ടത്. പച്ചക്കറിക്കൃഷിക്ക് ആവശ്യമായ നിലം ഒരുക്കിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്.